വയനാട് അൾട്രാ പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

 Read Time:1 Minute, 30 Second

കൽപറ്റ: വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് ലക്കിടിയിൽ പ്രവർത്തന സജ്ജമായി. സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ പാർക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,ടൂറിസം ഡപ്യുടി ഡയറക്ടർ ടി.വി.പ്രഭാത്,വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ്, പഞ്ചായത്ത് അംഗം പി.ജ്യോതിഷ് കുമാർ, പി.പി. ആലി, എൻ.ഒ. ദേവസി, ഫാ. ഫ്രാൻസൻ ചെരുമാൻ തുരത്തിൽ, റസാഖ് കൽപറ്റ എന്നിവർ പ്രസംഗിച്ചു. മൾട്ടി ആക്ടിവിറ്റി ഗ്ലാസ് ബ്രിഡ്ജിൻ്റെയും, ബൻജി ഫ്ലാൻ്റ്ഫോമിൻ്റയും പ്രവർത്തന ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. വൈവിധ്യ റൈഡുകൾ അൾട്രാ പാർക്കിൽ ഉണ്ട്. താമശ്ശേരി ചുരം വ്യു പോയൻ്റിനും പുക്കോട് തടാകം, എൻ ഊര് പൈതൃകഗ്രാമത്തിനും മധ്യേ ദേശീയപാതയുടെ അരികിലാണ് പാർക്ക്.

Leave a Reply

Your email address will not be published. Required fields are marked *