സിക്കിള്‍ സെല്‍ കെയര്‍ ദിനാചരണം: സൗഹൃദസംഗമം നടത്തി

 Read Time:1 Minute, 19 Second

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സിക്കിള്‍ സെല്‍ കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ സംഗമം മെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിക്കിള്‍ സെല്‍ കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൗഹൃദ സംഗമം നടത്തി. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. ‘കരുതലായി കൈത്താങ്ങായി’ എന്ന പേരില്‍ നടത്തിയ സൗഹൃദ സംഗമത്തില്‍ 70ഓളം സിക്കിള്‍സെല്‍ രോഗികള്‍ പങ്കെടുത്തു. 24 പേര്‍ക്ക് ‘ആഭ’ഐഡി തയാറാക്കി നല്‍കി. ജീവനക്കാരും രോഗികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവരുടെ സേവനം ലഭ്യമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *