വയനാട്ടിലെ പ്രഥമ ഗാസ്‌ട്രോ സയന്‍സ് വിഭാഗവുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്

 Read Time:2 Minute, 15 Second

കല്‍പ്പറ്റ: അരപ്പറ്റ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗാസ്‌ട്രോ മെഡിസിന്‍, ഗാസ്‌ട്രോ സര്‍ജറി വിഭാഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഗാസ്‌ട്രോ സയന്‍സ് വിഭാഗമാണ് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേതെന്ന് പ്രശസ്ത ഉദര-കരള്‍ രോഗ വിദഗ്ധന്‍ ഡോ.അനീഷ്‌കുമാര്‍, ഡോ.ശ്രീനിവാസ്(ഗാസ്‌ട്രോ മെഡിസിന്‍), ഡോ.ശിവപ്രസാദ്(ഗാസ്‌ട്രോ സര്‍ജറി), ഡിജിഎം ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റോഡ് അപകടങ്ങളിലും മറ്റും വയറിലും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലും ഏല്‍ക്കുന്ന മുറിവുകള്‍ കാരണം ഉണ്ടായേക്കാവുന്ന രക്തസ്രാവത്തിനു ഗാസ്‌ട്രോ സയന്‍സ് വിഭാഗത്തില്‍ പരിഹാരം കാണാനാകും. പിത്താശയത്തിലെ കല്ല്, പിത്താശയത്തിലെ കാന്‍സര്‍, കരളിലെ മുഴകള്‍, കരളിനെ ബാധിക്കുന്ന കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍, കുടല്‍ രോഗങ്ങള്‍, ഹെര്‍ണിയ എന്നിവയ്ക്കു ഈ വിഭാഗത്തില്‍ ചികിത്സ ലഭിക്കും. പാന്‍ക്രിയാസ് സര്‍ജറി, അപ്പെന്റിക്‌സ് സര്‍ജറി, എന്‍ഡോസ്‌കോപ്പി, കോളണോസ്‌കോപ്പി സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗാസ്‌ട്രോ സയന്‍സ് വിഭാഗത്തില്‍ സൗജന്യ കിടത്തിച്ചികിത്സ ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിലും(സര്‍ക്കാര്‍ഇന്‍ഷുറന്‍സ്)മെഡിസെപ്പിലും ലഭ്യമാണ്. കാര്‍ഡിയോളജി, ന്യൂറോളജി, യൂറോളജി തുടങ്ങിയ സൂപ്പര്‍ സെപ്ഷാലിറ്റി വിഭാഗങ്ങളിലും അസ്ഥിരോഗം, സ്ത്രീരോഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *