രാഷ്ട്രീയ യുവ ജനത ദള്‍ സംസ്ഥാന ക്യാമ്പ് തുടങ്ങി

 Read Time:1 Minute, 21 Second

മുത്തങ്ങയില്‍ ആര്‍വൈജെഡി ത്രിദിന സംസ്ഥാന ക്യാമ്പിന് സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര പതാക ഉയര്‍ത്തുന്നു.

സുല്‍ത്താന്‍ബത്തേരി: രാഷ്ട്രീയ യുവ ജനത ദള്‍ സംസ്ഥാന ക്യാമ്പ് മുത്തങ്ങ വൈല്‍ഡ് വെസ്റ്റ് റിസോര്‍ട്ടില്‍ തുടങ്ങി. സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര പതാക ഉയര്‍ത്തി. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍, എം.കെ. ഭാസ്‌കരന്‍, ഡി. രാജന്‍, യു.എ. ഖാദര്‍, ആര്‍വൈജെഡി സംസ്ഥാന ഭാരവാഹികളായ പ്രഭീഷ് ആദിയൂര്‍, കെ.രജീഷ്, കെ.ടി. ഹാഷിം, എ.രബിജ, കെ.പി. രജില്‍, കെ.പി. സായന്ത്, കെ. സിനി, ജില്ലാ പ്രസിഡന്റ് അജ്മല്‍ സാജിദ്, നാസര്‍ മച്ചാന്‍, കെ.എ. സ്‌കറിയ, കെ.എ. ചന്തു, കെ.എസ്. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പ് ഉദ്ഘാടനം ശനി രാവിലെ 10ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *