ഹോമിയോ മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധകാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു.

ശമ്പള സ്കെയിൽ: 55200-115300. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി.  വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി / ഇന്റേൺഷിപ്പ്.

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ ‘എ’ ക്ലാസ് രജിസ്ട്രേഷൻ. അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പരിചയം അഭികാമ്യം.  അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 55200-115300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *