എം.ഡി.എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു

എം.ഡി.എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു

തൊണ്ടർനാട് : അതിമാരക മയക്കുമരുന്നായ എം.ഡി.എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മേച്ചേരിക്കുന്നിൽ നിന്നു 0.21 ഗ്രാം എം.ഡി.എം.എ. യുമായി കോഴിക്കോട്  പുളികാവ് മാന്താത്തിൽ വീട്ടിൽ അജ്മൽ എം (28) ആണ് അറസ്റ്റിലായത്. മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ വി, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *